കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിമുക്തഭടനായ ജ്യോത്സ്യന്‍ പിടിയില്‍


ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിമുക്തഭടനായ ജ്യോത്സ്യന്‍ പിടിയില്‍


കോട്ടയം വൈക്കത്ത് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. വിമുക്തഭടനും ജ്യോത്സ്യനുമായ ടി.വി പുരം സ്വദേശി സുദര്‍ശന്‍ (56) ആണ് അറസ്റ്റിലായത്. 2022 നവംബര്‍ മുതല്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

പീഡന വിവരം പുറത്തുപറഞ്ഞാല്‍ കുട്ടിയുടെ കുടുംബത്തെ കൊന്നുകളയുമെന്നും അതിജീവിതയുടെ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ഈ വിവരം കൂട്ടുകാരികളോടും ക്ലാസ് ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പട്ടികജാതി വകുപ്പിലും വൈക്കം പോലീസിലും വിവരം അറിയിക്കുകയാരുന്നു.

മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതി; മുൻ ജഡ്ജി എസ്. സുദീപിനെതിരെ കേസെടുത്തു

തുടര്‍ന്ന് വൈക്കം പോലീസ് അമ്മയുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. കേസ് എടുത്തതിന് പിന്നാലെ  പ്രതി ഒളിവില്‍ പോകുകയായിരുന്നു.  അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ വൈകുന്നതിനതെരിരെ അതിജീവിതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.