' നാല് വർഷ ബിരുദ പാഠ്യ പദ്ധതി, ചട്ടക്കൂട് മാറുന്ന പരിപ്രേക്ഷ്യം' എന്ന വിഷയത്തിൽ സെമിനാർ നടത്തി

' നാല്  വർഷ ബിരുദ പാഠ്യ പദ്ധതി, ചട്ടക്കൂട്  മാറുന്ന പരിപ്രേക്ഷ്യം' എന്ന വിഷയത്തിൽ സെമിനാർ നടത്തി                       
ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ഇൻന്റേർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി 'നാല് വർഷ ബിരുദ പാഠ്യ പദ്ധതി ചട്ടക്കൂട്  മാറുന്ന പരിപ്രേക്ഷ്യം'   എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത വർഷം മുതൽ കോളേജുകളിലും സർവ്വകലാശാലകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകൾ  ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ  കരട്  പാഠ്യ പദ്ധതി രേഖ പരിചയപ്പെടുത്താൻ വേണ്ടിയായിരുന്നു  സെമിനാർ സംഘടിപ്പിച്ചത്. സെമിനാർ കണ്ണൂർ സർവ്വകാലാശാല പ്രോ വൈസ് ചാൻസലർ ഡോ. സാബു അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ആർ.  സ്വരൂപ  അദ്ധ്യക്ഷയായി. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഇൻന്റേണൽ ക്വാളിറ്റി അഷ്വറൻസ്  സെൽ കൺവീനറുമായ പ്രമോദ് വെള്ളച്ചാൽ സ്വാഗതം പറഞ്ഞു.  ഡോ. റജി പായിക്കാട്ട്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം എൻ. സത്യാനന്ദൻ , അസോ. പ്രൊഫ. സി.വി. സന്ധ്യ എന്നിവർ പ്രസംഗിച്ചു. പുതിയ പാഠ്യപദ്ധതി നടപ്പിൽ വരുത്തുന്നതിനായി രൂപീകരിച്ച ഇംപ്ലിമെന്റേഷൻ സെല്ലിന്റെ സ്പെഷ്യൽ ഓഫീസർ ഡോ. വി. ഷഫീക്ക് പാഠ്യ പദ്ധതി  സമീപനത്തെ കുറിച്ച് ക്ലാസെടുത്തു. സമീപ കോളേജുകളിൽ  നിന്നുള്ള അദ്ധ്യാപകരടക്കം  സെമിനാറിൽ പങ്കെടുത്തു.