മദ്യലഹരിയിൽ തലശേരി ബസ്സ്റ്റാൻ്റിൽ അടിപിടി കൂടിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു
തലശേരി : മദ്യലഹരിയിൽ ബസ്സ്റ്റാൻ്റിൽ അടിപിടികൂടിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കൂത്തുപറമ്പ് മൂരിയാട് സ്വദേശി ജിതിൻ ലാൽ (23), പിണറായി ചേരിക്കൽ സ്വദേശി നന്ദു (19), കൂത്തുപറമ്പ് പുറത്തടം സ്വദേശി അനുരാഗ് (21), പുറത്തടം സ്വദേശി പ്രവീഷ്(21) എന്നിവരെയാണ് തലശേരി പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ വൈകുന്നേരം 5.30 മണിയോടെ യായിരുന്നു സംഭവം