ഓണക്കിറ്റ് കൊടുക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി


ഓണക്കിറ്റ് കൊടുക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി

ഓണക്കിറ്റ് നല്‍കുന്നതില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സപ്ലൈകോക്ക് ഈ ആഴ്ച തന്നെ കുറച്ച് പണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇപ്രാവശ്യം ഓണകിറ്റ് കൊടുക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കൊക്കെ എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.