ബൈക്ക് യാത്രക്കാരുടെ ദേഹത്ത് തെങ്ങ് കടപുഴകി വീണു
ധർമ്മടം: ബൈക്ക് യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലേതെങ്ങ് കടപുഴകി വീണു പയ്യന്നൂർ സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. പയ്യന്നൂർ കോത്തായി മുക്കിലെ ഡബിൻ (33) ,പാപ്പിനിശേരി വേളാപുരം സ്വദേശി സുധി ആൻ്റണി (34) എന്നിവർക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രിയോടെ പാലയാട് നിന്നും വാട്ടർ പ്യൂരിഫിക്കേഷൻ ജോലി കഴിഞ്ഞ് കണ്ണൂരിലേക്ക് തിരിച്ചു വരുന്നതിനിടെ ധർമ്മടം കോളേജിന് സമീപം വെച്ചാണ് അപകടം. ബൈക്ക് യാത്രക്കാരുടെ കൈയുടെ എല്ലുപൊട്ടുകയും ദേഹത്തും മറ്റും സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റ ഇരുവരെയും തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പിന്നീട്ധർമ്മടം പോലീസിൽ പരാതി നൽകി.