ടെറസിൽ നിന്ന് വീണ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു

ടെറസിൽ നിന്ന് വീണ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു 
 
മട്ടന്നൂർ: സ്വന്തം വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു.

നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലൻ, ജാനകി ദമ്പതികളുടെ മകൻ ദിവാകരനാണ് (46) മരണപ്പെട്ടത്. മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഉളിയിൽ ടൗണിൽ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തിവരികയായിരുന്നു.
ഭാര്യ: സജ്ന.
മകൻ.ദേവപ്രയാഗ് (ചാവശ്ശേരി എച്ച്. എസ്.എസ്.വിദ്യാർത്ഥി ).
സഹോദരങ്ങൾ: രാജൻ, ശോഭ, രമണി, രജിത.
കേരള വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് ജോ : സെക്രട്ടറിയാണ് ദിവാകരൻ.