ഒരു മട്ടൻ ബിരിയാണി വാങ്ങിയാൽ ഒരു ചിക്കൻ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം കട പൂട്ടിച്ച് കളക്ടർലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Devel
ഒരു മട്ടൻ ബിരിയാണി വാങ്ങിയാൽ ഒരു ചിക്കൻ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം കട പൂട്ടിച്ച് കളക്ടർ


ചെന്നൈ: ആളുകളെ ആകർഷിക്കാൻ പലതരം ഓഫറുകൾ കടയുടമകൾ മുന്നോട്ട് കൊണ്ടുവരാറുണ്ട്. ഹോട്ടലുകളാവുമ്പോൾ ചിലപ്പോൾ ബിരിയാണി ഫ്രീയായി നൽകും. ചിലപ്പോൾ അൺലിമിറ്റഡ് ബിരിയാണി നൽകും. അങ്ങനെയൊരു ഓഫറായിരുന്നു ബിരിയാണിക്കടയുടെ ഉദ്ഘാടനത്തിന് ഉടമ കൊണ്ടുവന്ന ഓഫർ. എന്നാൽ ജനപ്രീയ ബിരിയാണിക്കട ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ച് ജില്ലാ കളക്ടർ രം​ഗത്തെത്തി. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിറ്റൂരിൽ ആണ് സംഭവം. 

പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ബിരിയാണി ഓഫറാക്കി വെച്ചു. ഒരു മട്ടൻ ബിരിയാണി വാങ്ങിയാൽ ഒരു ചിക്കൻ ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം. ഈ ഉദ്ഘാടന ഓഫർ നാട്ടിലാകെ പാട്ടായി. കേട്ടവർ കേട്ടവർ കടയ്ക്ക്മുന്നിലേക്ക് ഓടി. ബിരിയാണി ഓഫർ കേട്ട് കടയ്ക്കുമുന്നിൽ ആളുകൾ തടിച്ചുകൂടുകയായിരുന്നു. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്. എന്നാൽ ഗതാഗത്താകുരുക്കിൽ കലക്ടറുടെ കാർപെട്ടത്തോടെ ബിരിയാണി ഓഫറിന് ആന്റി ക്ലൈമാക്സ്‌ ആവുകയായിരുന്നു. 
ഇതു ശ്രദ്ധയിൽ പെട്ട കളക്ടർ പൊരിവെയിലത്തു നിർത്തിയതിനു കടയുടമയെ ശകാരിക്കുകയും ചെയ്തു.