ബാങ്കുകൾക്കും ഇന്ന് അവധി; റേഷൻ കടകൾ പ്രവർത്തിക്കില്ല

ബാങ്കുകൾക്കും ഇന്ന് അവധി; റേഷൻ കടകൾ പ്രവർത്തിക്കില്ല



മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്‌റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ്‌സ്‌ ആക്‌ട്‌ പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയാണ്‌. ഹൈക്കോടതിയും ഇന്നു പ്രവർത്തിക്കില്ല. ഇന്നു പരിഗണിക്കേണ്ട കേസുകൾ നാളത്തേക്ക് മാറ്റി. സംസ്ഥാനത്തെ റേഷൻ കടകളും ഇന്ന് പ്രവർത്തിക്കില്ല