ലത്വീഫ് സഅദി പഴശ്ശി അനുസ്മരണ സമ്മേളനം

ലത്വീഫ് സഅദി പഴശ്ശി അനുസ്മരണ സമ്മേളനം

മട്ടന്നൂർ : പ്രമുഖ പണ്ഡിതനും കേരള മുസ്ലിം ജമാഅത്ത് നേതാവുമായ എൻ അബ്ദുൾ ലത്തീഫ് സഅദി പഴശ്ശിയുടെ ഒന്നാം അനുസമരണ സമ്മേളനവും മർകസ് മുഈനിയ സനദ് ദാന സമ്മേളനവും സഅദി ഉസ്താദ് സ്ക്വയറിൽ ആരംഭിച്ചു.
സാംസ്കാരിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി അബുബക്കർ മുസ്ല്യാർ ഉൽഘാടനം ചെയ്തു. അബ്ദുറശീദ് സഖാഫി മെരുവമ്പായി,ഷാജഹാൻ മിസ്ബാഹി,ആർ പി. ഉസൈൻ മാസ്റ്റർ,മുഹമ്മദലി. മുസ്‌ലിയാർ,
എം വി ജയരാജൻ, കരീം ചേലേരി, പി.പുരുഷോത്തമൻ , ഇ.പി. ശംസുദ്ദീൻ,മുസ്തഫ ചൂരിയോട്ട് ,ഫളല് പാലോട്ടു പളളി, ശാഫി ഹാജി,യഹ്ഖൂബ് സഖാഫി വെമ്പടി,
എം രതീഷ് .തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന പ്രാർത്ഥന സംഗമത്തിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്മദ് തങ്ങൾ മുത്തനൂർ നേതൃത്വം നൽകി.
ഇന്ന് രാത്രി 7 ന് ബർദ മജ്‌ലിസും അനുസമരണ സംഗമവും നടക്കും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി പ്രഭാഷണo നടത്തും
ശനിയാഴ്ച്ച രാത്രി 7 ന് നടക്കുന്ന മർക്കസ് മുഈനിയ സമ്മേളനത്തിൽ വിശുദ്ധ ഖുർആൻ മനപാഠമാക്കിയ 13 വിദ്യാർത്ഥികൾക്ക് സയ്യിദ് അലി ബാഫഖി തങ്ങൾ സനദ് ദാനം നടത്തും സയ്യിദ് ഫളൽ തങ്ങൾ കുറ, സയ്യിദ് ശാഫി ബാ അലവി , തുടങ്ങിയവർ സംബന്ധിക്കും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി പ്രഭാഷണം നടത്തും സമാപന പ്രാർത്ഥനക്ക് സയ്യിദ് ബയ്യാർ തങ്ങൾ നേതൃത്വം നൽകും