കണ്ണൂരിൽ കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു –കണ്ണൂരിൽ കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു –

പഴയങ്ങാടി :കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴയങ്ങാടി-പിലാത്തറ കെ.. എസ്. ടി.പി.റോഡിൽ അടുത്തില എരിപുരം ചെങ്ങൽ എൽ.പി.സ്കൂളിന് സമീപം രാവിലെ 9 മണിയോടെയായിരുന്നു അപകടം.
ചെറുതാഴംപടന്നപ്പുറത്തേപടിഞ്ഞാറെ വീട്ടിൽ അശ്വൻ (20) ആണ് മരിച്ചത്. പഴയങ്ങാടിയിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോറിയിൽ ഇടിച്ച് അടിയിലേക്ക് തെന്നി വീണ യുവാവിന്റെ തലയിലൂടെ പിൻചക്രം കയറിയാണ് മരണം സംഭവിച്ചത്.
മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പടന്നപ്പുറത്തെ സതീശൻ -റിജ ദബതികളുടെ മകനാണ്. സഹോദരൻ: അഖിൽ.