കാഴ്ച നഷ്ടപ്പെട്ടസുമേഷിന് മീൻ കട നിർമ്മിച്ച് നൽകി സേവാഭാരതി

കാഴ്ച നഷ്ടപ്പെട്ടസുമേഷിന്  മീൻ കട നിർമ്മിച്ച് നൽകി സേവാഭാരതി

ഇരിട്ടി: കാഴ്ചശക്തി നഷ്ടപ്പെട്ട പായം വട്ട്യറയിലെ  സുമേഷിന് മീൻ കട നിർമ്മിച്ചു നൽകി സേവാഭാരതി. ഉപജീവനത്തിനായി  കരിയാലിൽ ഒരു കടയുടെ സമീപത്തായിരുന്നു സുമേഷ് മത്സ്യ വില്പന നടത്തി വന്നിരുന്നത്. എന്നാൽ അവിടെ മത്സ്യ വില്പന തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ  സേവാഭാരതി പായം യൂണിറ്റിന്റെ നേതൃത്വത്തിൽ  ഉന്തുവണ്ടി മാതൃകയിൽ മീൻകട നിർമ്മിച്ചു നൽകുകയായിരുന്നു. ഇതിന്റെ  ഉദ്ഘാടനം യൂണിറ്റ് പ്രസിഡണ്ട് എം. പ്രകാശൻ മാസ്റ്റർ നിർവഹിച്ചു. എം. പ്രദീപൻ അധ്യക്ഷത വഹിച്ചു. പി.എം. വിവേക്, ഗിരീഷ് കുമാർ, പ്രജീഷ് പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.