സംസ്ഥാന വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

സംസ്ഥാന വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി



ഇരിട്ടി: അങ്കമാലിയില്‍ നടന്ന അണ്ടര്‍ 19 വനിതാ സംസ്ഥാന വടംവലി ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ ടീമിലെ  അംഗങ്ങളായ  കുന്നോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി. കണ്ണൂര്‍ ജില്ലക്ക് വേണ്ടി മത്സരിച്ച 10 പേരില്‍ 7 പേരും കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളായിരുന്നു. അലീന ബിജോയി, ആര്‍ഷ മനു, ഷാനറ്റ് ഷാജി, അനിറ്റ് മരിയ ബെന്‍, ആന്‍ലിയ ബെന്നി, അനു ജെയ്‌സ്, സ്റ്റാന്‍ലിയ മരിയ എന്നിവരാണ് ജേതാക്കളായ ടീമിലെ അംഗങ്ങള്‍. ഇതില്‍ അലീന ബിജോയ്, ഷാനറ്റ് ഷാജി, ആര്‍ഷ മനു, അനിറ്റ് മരിയ ബെന്‍ എന്നിവര്‍ അണ്ടര്‍ 19 കേരള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 22 ന് തമിഴ്‌നാട് വച്ചാണ് ദേശീയ വടംവലി മത്സരം നടക്കുന്നത്.
അനുമോദന യോഗം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.അഗസ്റ്റിന്‍ പാണ്ഡ്യമാക്കല്‍ അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ്കുമാര്‍, പ്രിന്‍സിപ്പല്‍ തോമസ്, തോമസ് പഞ്ചായത്ത് അംഗങ്ങളായ ഷൈന്‍ ജേക്കബ്, മുജീബ് കുഞ്ഞിക്കണ്ടി, ബിജോയി, പിടിഎ പ്രസിഡന്റ് ജോയിക്കുട്ടി ജോസഫ്, പ്രധാനാധ്യാപിക രാജി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കോച്ച് രജിത്ത്കുമാര്‍, കായിക അധ്യാപകന്‍ രജിത്ത് എന്നിവരെയും ആദരിച്ചു.