കണ്ണൂർകാള്‍ടെക്സ് ജംഗ്ഷനില്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ സ്ഥാപിക്കണം : മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർകാള്‍ടെക്സ് ജംഗ്ഷനില്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ സ്ഥാപിക്കണം : മനുഷ്യാവകാശ കമ്മീഷൻ 


കണ്ണൂർ : കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് കാള്‍ടെക്സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ സംവിധാനത്തില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള സിഗ്നല്‍ ലൈറ്റ് ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷൻ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ കണ്ണൂര്‍ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ (ട്രാഫിക്) മൂന്നു മാസത്തിനകം കമ്മീഷനെ അറിയിക്കണം. 

കണ്ണൂര്‍ നഗരസഭാ സെക്രട്ടറിയില്‍ നിന്നും കമ്മീഷൻ റിപ്പോര്‍ട്ട് വാങ്ങി. കാള്‍ടെക്സ് ജംഗ്ഷനിലെ റോഡുകളുടെ പരിപാലനം നടത്തുന്നത് ഹൈവേ അഥോറി‌ട്ടി ഓഫ് ഇന്ത്യയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതു പോലുള്ള കാര്യങ്ങള്‍ റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറിന്‍റെ പരിധിയില്‍ വരുന്നതല്ലെന്ന് ദേശീയപാതാ അതോറിറ്റി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.