വിദേശ ഉംറ തീർഥാടകർ നിശ്ചിത സമയത്തിനുള്ളിൽ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
വിദേശ ഉംറ തീർഥാടകർ നിശ്ചിത സമയത്തിനുള്ളിൽ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം


റിയാദ്: വിദേശത്ത് നിന്നെത്തിയ ഉംറ തീർഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരിന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന് നിർദേശം. പുതിയ ഉംറ സീസണിലെ മുഴുവൻ ഉംറ സർവിസ് കമ്പനികൾക്കാണ് മന്ത്രാലയം ഈ നിർദേശം നൽകിയത്. തീർഥാടകൻ മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനുള്ളിൽ ‘നുസ്ക്’ ആപ്പിലൂടെയാണ് വിവരം അറിയിക്കേണ്ടത്. പ്രവേശന സ്റ്റാമ്പ് രേഖപ്പെടുത്തിയ തീർഥാടകെൻറ പാസ്പോർട്ടിെൻറ പകർപ്പും മന്ത്രാലയത്തിന് നൽകിയിരിക്കണം.

രാജ്യത്തെ കര, കടൽ, വ്യോമ പ്രവേശനകവാടങ്ങളിൽ എത്തിയ ഉടനെ തീർഥാടകനെ കാണാതായാലും 24 മണിക്കൂറിനുള്ളിൽ മന്ത്രാലയത്തെ അറിയിക്കണം. മക്കയിൽനിന്ന് തീർഥാടകരെ നേരിട്ട് മദീന വിമാനത്താവളത്തിലേക്കോ, മദീനയിൽനിന്ന് തീർഥാടകരെ നേരിട്ട് മക്കയിലേക്കോ അയക്കുന്നതിന് മുമ്പ് അവിടങ്ങളിൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും താമസിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്നും സർവിസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുേമ്പാൾ താമസ കരാറില്ലാതെ തീർഥാടകരെ അയക്കരുത്.

ഉംറ വിസക്ക് അപേക്ഷിക്കാൻ സമഗ്ര ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്ന നിബന്ധനയുണ്ട്. പ്രവേശന തീയതി മുതൽ 90 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കണം പോളിസി. ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സഹകരണ ആരോഗ്യ ഇൻഷുറൻസ് കൗൺസിലിെൻറ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇൻഷുറൻസ് പോളിസിയുടെ ആനുകൂല്യങ്ങൾക്കനുസരിച്ച് തീർഥാടകർക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും.