കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സുരക്ഷാജീവനക്കാരന് മർദനം; പ്രതി അറസ്റ്റിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സുരക്ഷാജീവനക്കാരന് മർദനം; പ്രതി അറസ്റ്റിൽ

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സുരക്ഷാജീവനക്കാരനെ രോഗിയുടെ ബന്ധു മർദിച്ചു. കാർഡിയോളജി വിഭാഗത്തിലെ സുരക്ഷാജീവനക്കാരൻ കുളപ്പുറത്തെ പി.പി.സന്തോഷിനാണ് (50) മർദനമേറ്റത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്ന സി.സി.യുവിലേക്ക് രോഗിയെ കാണാൻ അതിക്രമിച്ച് കയറാൻ ശ്രമിച്ച വാരം സ്വദേശി മുസമ്മിലാണ്(43) തന്നെ തടഞ്ഞ സന്തോഷിനെ മർദിച്ചതെന്നാണ് പരാതി. മുസമ്മിലിനെ പരിയാരം പോലീസ് അറസ്റ്റുചെയ്തു.

ഡോക്ടറുടെ പ്രത്യേക അനുമതിയോടെ മാത്രമേ സി.സി.യുവിലേക്ക് കടന്ന് രോഗികളെ കാണാൻ അനുവാദം നൽകുകയുള്ളൂ. ഇതുപറഞ്ഞ് മുസമ്മിലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സന്തോഷിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ സന്തോഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.