ഉളിക്കലിൽ തെരുവുനായ്ക്കൾ പശുക്കിടാവിനെ കടിച്ചു കൊന്നു

ഉളിക്കലിൽ   തെരുവുനായ്ക്കൾ പശുക്കിടാവിനെ കടിച്ചു കൊന്നു

ഉളിക്കല്‍: തെരുവ്  നായ്ക്കളുടെ അക്രമത്തിൽ പഴുക്കിടാവിന്‌ ദാരുണാന്ത്യം.  ഏഴൂര്‍  റോഡില്‍ തൈപ്പാടത്ത്  മൈക്കിളിന്റെ   പശുക്കിടാവിനെയാണ്   ബുധനാഴ്ച്ച രാവിലെ  11 മണിയോടെ തെരുവാനായക്കൂട്ടം ആക്രമിച്ച് കൊന്നത്. ഒരു മാസം മുമ്പ് ഇതേ പശുക്കിടാവിന്റെ തെരുവുനായ്ക്കൽ ആക്രമിച്ച്  ഇരു ചെവികളും മുതുകും കടിച്ച് പറിച്ചെടുത്തിരുന്നു. ഗുരുതരാവസ്ഥയിലായ കിടാവ്  മൃഗ ഡോക്ടറുടെ ചികിത്സയിൽ സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. വയറിലും കഴുത്തിലും മാരകമായി പരിക്കേറ്റ കിടാവ് അല്പസമയത്തിനു ശേഷം മരിച്ചു. 
മേഖലയിൽ കുറച്ചു കാലമായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇരുപതോളം തെരുവുനായ്ക്കൾ രാത്രിയും പകലുമെന്നില്ലാതെ ഇവിടെ ഭീതിപരത്തുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കോഴികളെയും മറ്റ് വളർത്തു മൃഗങ്ങളെയും ഇവ  നിരന്തരം അക്രമിക്കുകയാണെന്നും  കുട്ടികൾക്കടക്കം വീടിനു പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഇതിനെ നിയന്ത്രിക്കാൻ ആവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.