ഡി. ശ്രീഷ്മക്ക് ഫിസിക്സിൽ ഡോക്ടറേറ്
ഇരിട്ടി : പുന്നാട് സ്വദേശിനി ഡി. ശ്രീഷ്മക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂരിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ്.
നാനോ ക്രിസ്റ്റൽസിലെ ഡിഫെക്ട് ലെവൽസിനെ കുറിച്ചുള്ള എക്സ്പീരിമെന്റൽ പഠനത്തിനാണ് ശ്രീഷ്മയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ആറ് ഇന്റർനാഷണൽ പബ്ലിക്കേഷനും ഒരു പേറ്റന്റും ശ്രീഷ്മയ്ക്ക് ഈ വിഷയത്തിൽ ഇതുവരെ ലഭിച്ചിട്ടുണ്ട്. പുന്നാട് സ്വദേശി ഔട്ട്പേസ് അക്കാഡമി, ബാംഗ്ലൂർ ഡയറക്ടർ സി.പി. ഓംനാഥ് ആണ് ഭർത്താവ്. മട്ടന്നൂർ ആധാരം എഴുത്തുകാരായ കെ.കെ. ശ്രീധരൻ, ഡി. ശ്യാമള ദമ്പതികളുടെ മകളാണ്.