കരിക്കോട്ടക്കരിയിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഇരിട്ടി : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കൊട്ടുകപാറ ഐ എച് ഡി പി കോളനിയിലെ ഷാജി (നന്ദു -20) യാണ് മരണപ്പെട്ടത്. പാമ്പ് കടിയേറ്റ് അതീവ
ഗുരുതരാവസ്ഥയിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത് . കൂട്ടുകാരൊത്തു മീൻ പിടിക്കാൻപോയപ്പോഴാണ് ഷാജിയെ മൂഖൻ പാമ്പ് കടിച്ചത്.