സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ

സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ 


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതി പുറത്തുവിട്ടു. ഓഗസ്റ്റ് 16 മുതൽ 24 വരെയാണ് ഓണപ്പരീക്ഷകൾ നടക്കുക. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം പരീക്ഷകൾ ഓഗസ്റ്റ് 16-ന് ആരംഭിക്കുന്നതാണ്. അതേസമയം, എൽപി വിഭാഗത്തിലെ പരീക്ഷകൾ 19 മുതലാണ് ആരംഭിക്കുക. മുഴുവൻ പരീക്ഷകളും ഓഗസ്റ്റ് 24-ന് തന്നെ അവസാനിക്കുന്നതാണ്.

ഓഗസ്റ്റ് 25-നാണ് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ തീരുമാനിച്ചിരിക്കുന്നത്. ഓണാവധിക്കായി 26ന് സ്കൂളുകൾ അടയ്ക്കും. അവധി കഴിഞ്ഞ് സെപ്റ്റംബർ 4-നാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുക. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. അതേസമയം, ദിവസ വേതനാ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങൾ ഒരുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.