മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


മംഗളൂരു: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. കാർവാറിലെ കെ.വി.സന്തോഷിന്റെയും സജ്നയുടേയും മകൾ സാനിധ്യ(എട്ട് മാസം)യാണ് മരിച്ചത്.


മൊബൈൽ ഫോൺ ചാർജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യാതെ കിടക്കുകയായിരുന്നു. കുഞ്ഞ് ചാർജർ വായിലിട്ടതോടെയാണ് ഷോക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കാർവാർ റൂറൽ പൊലീസ് കേസെടുത്തു.