എടക്കാട് യുവാവിന്റെ മരണം കൊലപാതകം; ഒരാൾ പോലീസ് കസ്റ്റഡിയിൽ*
കണ്ണൂർ :
കുറ്റിക്കകം ബീച്ചിന് സമീപം യുവാവിന്റെ മരണം കൊലപാതകം. കുറ്റിക്കകത്തെ സുമോദ് മരിച്ചത് തലക്ക് അടിയേറ്റാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ഒരാളെ എടക്കാട് പോലിസ് കസ്റ്റഡിയിൽ എടുത്തതായാണ് ലഭിക്കുന്ന സൂചന.
കുറ്റിക്കകം പറമ്പിൽ ഹൗസിൽ പ്രഭാകരന്റെയും കമലയുടെയും മകൻ സുമോദിനെ (38) ആണ് തിങ്കൾ പകൽ ഒന്നോടെ കുറ്റിക്കകം മുനമ്പ് പാറപ്പള്ളി ബീച്ചിന് സമീപം ആളൊഴിഞ്ഞ തെങ്ങിൻ തോപ്പിൽ മരിച്ച നിലയിൽ പ്രദേശവാസി കണ്ടെത്തിയത്.