അഞ്ച് മിനിറ്റില്‍ അല്‍ഫാം വേണം'; ഹോട്ടല്‍ ജീവനക്കാരെ യുവാക്കള്‍ മര്‍ദിച്ചെന്ന് പരാതി


'അഞ്ച് മിനിറ്റില്‍ അല്‍ഫാം വേണം'; ഹോട്ടല്‍ ജീവനക്കാരെ യുവാക്കള്‍ മര്‍ദിച്ചെന്ന് പരാതി


കോഴിക്കോട് : അഞ്ച് മിനിറ്റുകൊണ്ട് അല്‍ഫാം നല്‍കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചെന്ന് പരാതി. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. അഞ്ച് മിനിറ്റ് കൊണ്ട് ഓർഡർ ചെയ്ത അൽഫാം വേണം എന്ന് പറഞ്ഞപ്പോൾ 15 മിനിറ്റ് ആകും എന്ന് പറഞ്ഞതിന് ആണ് ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത് എന്നാണ് പരാതി.


കോടഞ്ചേരി മീൻമുട്ടി സ്വദേശികളായ യുവാക്കളുടെ മർദ്ദനത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഏഴ് പേർക്കെതിരെ  ഹോട്ടല്‍ ഉടമകള്‍ പോലീസിൽ പരാതി നൽകി. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു .