തളിപ്പറമ്പിൽ മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി

തളിപ്പറമ്പിൽ മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി.


തളിപ്പറമ്പ്.ലഹരി വിരുദ്ധ തെരച്ചലിൽ പോലീസ് നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് ഉണ്ടപറമ്പിൽ റോഡ് അരികിൽ നിന്നും രണ്ടു മാസം പ്രായമായ മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. തളിപ്പറമ്പ് എസ്. ഐ. പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.പരിശോധനയിൽ എസ് ഐ ബാവ അക്കരക്കാരൻ, എ. എസ്. ഐ രതീശൻ , ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു. കഞ്ചാവ് ചെടികൾ കസ്റ്റഡിയിലെടുത്ത് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു