പയ്യന്നൂരിൽ 12 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ.പയ്യന്നുർ.12 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി ടി. സുകേഷിനെ(34)യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശശി ചേണിച്ചേരിയും സംഘവും പിടികൂടിയത്.

പയ്യന്നൂർ പെരുമ്പ ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് പന്ത്രണ്ട് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിലായത്.റെയ്ഡിൽപ്രിവന്റീവ് ഓഫീസർ പി വി ശ്രീനിവാസൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ രാഹുൽ പി വി., വിനോദ് കെ., മധു പി കെ, വിനേഷ് ടി വി, ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു