
നീലഗിരി: നീലഗിരി ജില്ലയിൽ ചേരമ്പാടി ഹൈസ്‌കൂൾ കാമ്പസിൽ സ്വ ശരീരത്തിലൂടെ150 റോയൽ എൻഫീൽഡ് ബുള്ളെറ്റുകൾ കയറ്റി ഇറക്കി യുവാവിന്റെ സാഹസ പ്രകടനം. പന്തലൂരിനടുത്ത് ചെർണാഗോഡ് സ്വദേശിയായ സതീഷ് എന്ന 33കാരൻ യുവാവാണ് ഈ പ്രകടനത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിച്ചത് .
രണ്ട് ഇരുമ്പ് റാമ്പുകൾക്കിടയിൽ സാൻഡ്‌വിച്ച് ചെയ്തുകിടന്ന എസ് സതീഷിന്റെ വയറിന് മുകളിലൂടെ 95 കിലോഗ്രാം ഭാരമുള്ള ഓരോ ബൈക്കും ഓടിക്കുകയായിരുന്നു.
വൻ ജനക്കൂട്ടത്തിനിടയിൽ നടന്ന ഈ പ്രകടനത്തിന് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ അധികാരികൾസാക്ഷികളായി.
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുള്ള സതീഷ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ ഈ ദൗത്യം 19 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി. “ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്നതിനായി കഴിഞ്ഞ ഒന്നര വർഷമായി ഞാൻ എല്ലാ ദിവസവും എന്റെ ഓഫീസ് സമയത്തിന് മുമ്പും സമയത്തും പരിശീലിക്കുന്നു. ആയോധന കലയിൽ എന്തെങ്കിലും വലിയ നേട്ടം കൈവരിക്കണമെന്ന് ഞാൻ എപ്പോഴും സ്വപ്നം കണ്ടു.