യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു; 4 അൺ റിസർവ്‌ഡ്‌ എക്‌സ്‌പ്രസുകളിൽ കോച്ച്‌ കൂട്ടി

യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു; 4 അൺ റിസർവ്‌ഡ്‌ എക്‌സ്‌പ്രസുകളിൽ കോച്ച്‌ കൂട്ടി

യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ റെയിൽവേ നാല്‌ അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌ ട്രെയിനുകളിൽ ഒരു ജനറൽ കോച്ചുവീതം വർധിപ്പിച്ചു.

കന്യാകുമാരി–- പുനലൂർ എക്‌സ്‌പ്രസിൽ (06640), നാഗർകോവിൽ ജങ്‌ഷൻ–- കന്യാകുമാരി (06643), തിരുനെൽവേലി ജങ്‌ഷൻ–- നാഗർകോവിൽ ജങ്‌ഷൻ (06642) എന്നിവയിൽ ബുധനാഴ്‌ചമുതൽ നടപടി പ്രാബല്യത്തിൽവരും. പുനലൂർ –- നാഗർകോവിൽ ജങ്‌ഷൻ (06639), നാഗർകോവിൽ ജങ്‌ഷൻ–- തിരുനെൽവേലി ജങ്‌ഷൻ (06641) എന്നിവയിൽ വ്യാഴാഴ്‌ചയും ജനറൽ കോച്ച്‌ വർധിപ്പിക്കും. മാവേലി, മലബാർ എക്‌സ്‌പ്രസുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചത്‌ വലിയ യാത്രാ പ്രതിസന്ധിയുണ്ടാക്കിയിരുന്നു