എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി

തിരുവനന്തപുരം∙ 2023–24 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ. മൂല്യനിർണയ ക്യാംപ് ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23 വരെ നടത്തും. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ. പരീക്ഷാ വിജ്ഞാപനം ഒക്‌ടോബറിൽ പുറപ്പെടുവിക്കും. ഈ മാസം 25നു തുടങ്ങാനിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ പരീക്ഷ നടക്കും. കോഴികോട്ട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.