കണ്ണ് മുഖ്യം ബിഗിലെ'; നേത്രരോഗ മരുന്നുകള്‍ക്ക് 5 മടങ്ങ് അധിക വിൽപ്പന

കണ്ണ് മുഖ്യം ബിഗിലെ'; നേത്രരോഗ മരുന്നുകള്‍ക്ക് 5 മടങ്ങ് അധിക വിൽപ്പന


ദില്ലി: രാജ്യത്ത് നേത്രരോഗ മരുന്നിന്റെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. തുടർച്ചയായി രണ്ടാം മാസവും വിൽപ്പന ഏകദേശം 30 ശതമാനം ഉയർന്നു. മറ്റ്‌ മരുന്നുകളുടെ വില്പനയെക്കാൾ 5  മടങ്ങ് അധിക വിൽപ്പനയാണ് ഉണ്ടായത്. രാജ്യത്തുടനീളം കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെങ്കണ്ണ് ഉൾപ്പടെയുള്ള വിവിധ നേത്രരോഗങ്ങൾ പിടിപെട്ടത്തിന്റെ പ്രതിഫലനം കൂടിയാണ് ഇത്. 

ആഭ്യന്തര ഫാർമ വിപണിയിൽ മൊത്തത്തിലുള്ള വില്പന 6 ശതമാനം ആണ്. ജൂൺ മുതൽ ഫാർമ വിപണി മന്ദഗതിയിലായിരുന്നു. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളെ അപേക്ഷിച്ച് ശ്വാസകോശ സംബന്ധിയായതും അണുബാധ തടയുന്നതും ഉൾപ്പെടെയുള്ള മരുന്നുകളാണ് കൂടുതൽ വിപണിയിൽ വിറ്റത്. കാർഡിയാക്, ഗ്യാസ്ട്രോ മരുന്നുകൾ പോലെയുള്ള മരുന്നുകളുടെ വില്പന ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി.