തമിഴ്‌നാട്ടില്‍ വാഹനാപകടം: 7 മരണം


തമിഴ്‌നാട്ടില്‍ വാഹനാപകടം: 7 മരണം




തിരുപ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. തിരുപ്പത്തുര്‍ ജില്ലയില്‍ ആണ് അപകടം. അമിത വേഗതയില്‍ വന്ന ലോറി ഒരു ചരക്കുവാനില്‍ ഇടിക്കുകയും വാന്‍ മറിഞ്ഞ് റോഡരുകില്‍ ഇരുന്നിരുന്നവരുടെ മേല്‍ പതിക്കുകയുമായിരുന്നു. വാനിനടിയില്‍പെട്ട് ഞെരിഞ്ഞമര്‍ന്നാണ് ആളുകള്‍ മരിച്ചത്.

യാത്ര ചെയ്തിരുന്ന വാന്‍ ഇടയ്ക്ക് കേടായതിനെ തുടര്‍ന്ന് ഇറങ്ങി റോഡരുകില്‍ ഇരുന്നതായിരുന്നു ഇവര്‍. മരിച്ചവര്‍ ഏഴ് പേരും സ്ത്രീകളാണ്. തീര്‍ഥാടകരാണ് ഇവര്‍. ഗുരുതരമായി പരിക്കേറ്റ പത്തുപേ​രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.