പേവിഷ ബാധയേറ്റ് വിദ്യാർഥിയ്ക്ക് മരണം; വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് സർക്കാർ

പേവിഷ ബാധയേറ്റ് വിദ്യാർഥിയ്ക്ക് മരണം; വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് സർക്കാർ



നാ​യ​യു​ടെ ക​ടി​യേ​റ്റ വിദ്യാർഥി പേവിഷ ബാധയെ തുടർന്ന് മ​രി​ച്ചു. സം​ഭ​വം കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജൂ​ലാം​ഗി​ലെ ഡോ​ൺ ബോ​സ്‌​കോ കോ​ള​ജി​ലെ വി​ദ്യാ​ർ​ത്ഥി​യാ​യ ന്യാ​രോ റൂ​സിം​ഗ് വ്യാ​ഴാ​ഴ്ചയാണ് മ​രി​ക്കുന്നത്. ഇറ്റാനഗറിലാണ് സംഭവം.

വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ വി​ദ്യാ​ർ​ഥി​യെ പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ടോ​മോ റി​ബ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പൂ​ജ​ക​ൾ ന​ട​ത്താ​ൻ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ നി​ർ​ബ​ന്ധി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ൽ വെ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.

ര​ണ്ട് വ​യ​സ്സു​ള്ള നാ​യ വിദ്യാർഥിയുടെ വ​ല​തു കൈ​പ്പ​ത്തി​യിലാ​ണ് ക​ടി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് റൂ​സിം​ഗി​ന് പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രാ​യ വാ​ക്‌​സി​നേ​ഷ​നൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. നാ​യ​യ്ക്കും വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കി​യി​ട്ടി​ല്ല.

കു​ട്ടി​യെ ക​ടി​ച്ച നാ​യ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ച​ത്തി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ക്യാ​പി​റ്റ​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ടാ​ലോ പോ​ട്ടോം എ​ല്ലാ വ​ള​ർ​ത്തു​മൃ​ഗ ഉ​ട​മ​ക​ളോ​ടും അ​വ​രു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​ല്ലാം പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ, സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ​മാ​ർ, വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി.