മാനന്തവാടി ജീപ്പ്‌ അപകടം: ധനസഹായം ഉടൻ


മാനന്തവാടി: കണ്ണോത്ത്മലയിൽ ജീപ്പ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം നൽകുന്നതു സംബന്ധിച്ച്‌ ഉടൻ തീരുമാനമെടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം കലക്ടർ അനുവദിച്ചിട്ടുണ്ട്. മറ്റു ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ച കലക്ടറുടെ ശുപാർശ സർക്കാരിൽ ലഭ്യമായിട്ടുണ്ട്. അത് പരിശോധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്നും ഒ ആർ കേളുവിന്റെ സബ്‌മിഷന്‌ മുഖ്യമന്ത്രി മറുപടി നൽകി.