യുവാവ് വെട്ടേറ്റു മരിച്ച നിലയിൽ; കൊലയ്ക്കു കാരണം പ്രതിയുടെ ഭാര്യയുമായുള്ള ബന്ധമെന്ന് സൂചന

യുവാവ് വെട്ടേറ്റു മരിച്ച നിലയിൽ; കൊലയ്ക്കു കാരണം പ്രതിയുടെ ഭാര്യയുമായുള്ള ബന്ധമെന്ന് സൂചന

കോഴഞ്ചേരി∙ കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. അയിരക്കാവ് പാറയ്ക്കൽ പ്രദീപ് (35) എന്നയാളാണ് മരിച്ചത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

കൊലപാതകത്തിനു പിന്നിൽ മോൻസി എന്നയാളാണെന്നു സംശയിക്കുന്നു. ഇയാളുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞു.