കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു


തിരുവനന്തപുരം: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ നിപ പോസിറ്റീവ് കേസാണിത്. മൂന്ന് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Nipah Virus | കോഴിക്കോട് ആള്‍ക്കൂട്ട നിയന്ത്രണം; ഈ മാസം 24 വരെ വലിയ പരിപാടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം

 നിപ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുന്‍കരുതലിന്‍റെ ഭാഗമായി ഈ മാസം 24 വരെ വലിയ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

Nipah Virus | മലപ്പുറത്തും നിപ ജാ​ഗ്രതാ നിർദേശം; മഞ്ചേരി മെഡിക്കൽ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍
ഐസിഎംആർ വിമാന മാർഗം ആന്റിബോഡി എത്തിച്ചിട്ടുണ്ട്. നിപ്പ ബാധിതരെന്ന് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 18 സാംപിളുകളിൽ 3 എണ്ണം പോസിറ്റീവ് ആയി. നിലവിൽ 789 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്. സമ്പർക്ക പട്ടികയിലെ 157 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 13 പേർ മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്