കിടപ്പു രോഗികൾക്ക് മെഡിക്കൽക്കിറ്റുകൾ നൽകി

കിടപ്പു രോഗികൾക്ക് മെഡിക്കൽക്കിറ്റുകൾ നൽകി

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്സ് ആൻ്റ് ഗൈഡ്സ് യൂണിറ്റിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി  നിർധന കുടുംബാംഗങ്ങളായ കിടപ്പു രോഗികൾക്ക് ആവശ്യമായ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ ഇ ശ്രീജ പരിപാടി
ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. സ്കൗട്സ് അധ്യാപകൻ കെ.കെ.ജോഷിത്ത് ഗൈഡ്സ് അധ്യാപിക പി.ജീബ, സ്റ്റാഫ് സെക്രട്ടറി കെ.വി.സുജേഷ് ബാബു  എന്നിവർ സംസാരിച്ചു