മട്ടന്നൂർ പാലോട്ടുപള്ളിക്ക് സമീപം ബൈക്കിടിച്ച് തില്ലങ്കേരി സ്വദേശിയായ കാൽനടയാത്രക്കാരൻ മരിച്ചു

മട്ടന്നൂർ പാലോട്ടുപള്ളിക്ക് സമീപം ബൈക്കിടിച്ച് തില്ലങ്കേരി സ്വദേശിയായ കാൽനടയാത്രക്കാരൻ മരിച്ചു




മട്ടന്നൂർ: പാലോട്ട് പള്ളി എൽ പി സ്കൂളിനു സമീപം ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.തില്ലങ്കേരി കരുവള്ളി സ്വദേശി അക്കരമ്മൽ ഞാലിൽ മൊയ്‌തീൻ (73)ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നിതിനിടെ ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക്‌ വരികയായിരുന്ന ബുള്ളറ്റ് ബൈക്ക് ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കണ്ണൂരിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ._


മരിച്ച മൊയ്തീന്റെ ഭാര്യ :ഖദീജ.
മക്കൾ :റഫീഖ്, നൗഷാദ്, ഹനീഫ, മുനീർ, മുഹമ്മദ്‌, ശിഹാബ്.

മരുമക്കൾ :സാജിത, ജസീല, സഫിയ, ഷംന, ഷബീന.

സഹോദരങ്ങൾ :അഫ്സൂട്ടി അബ്ദുള്ളകുട്ടി, ഫാത്തിമ, സൈനബ, നബീസു, ആയിഷ.