
കോഴിക്കോട്: പോങ്ങോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന മടവൂര്‍ പുതുശേരിമ്മല് ഷിജുവിന്റെ മകള്‍ അതുല്യയ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് ഷിജു ഇവരുടെ വാടകവീടിന് സമീപത്തുള്ള വീടിന്റെ മതിൽ ഇടിഞ്ഞുവീണത്. സമീപത്തുള്ള കടയിലേക്ക് പോകാനായി ഇറങ്ങിയ വേളയിലാണ് അതുല്യയുടെ ശരീരത്തിലേക്ക് മതിൽ ഇടിഞ്ഞുവീണത്.