ബോധരഹിതയായ യുവതിക്ക്, സഹായഹസ്തവുമായി പോലീസ് ഉദ്യോഗസ്ഥൻ :സമീർ പാനിചിക്കണ്ടി

കണ്ണൂർ: അർധരാത്രിയിൽ സ്കൂട്ടർ യാത്രക്കിടെ ബോധരഹിതയായ യുവതിക്ക് സഹായഹസ്തവുമായി പോലീസ് ഉദ്യോഗസ്ഥൻ. തയ്യിലിൽ നടന്ന പരിപാടി കഴിഞ്ഞ് മരക്കാർക്കണ്ടിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ സഹോദരിയുടെ മകനുമായി യാത്ര ചെയ്യവേ യുവതി ബോധരഹിതയായി റോഡിൽ വീഴുകയായിരുന്നു. തൊട്ടു മുന്നിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സഹോദരി ഇവരെ കാണാഞ്ഞതിനെ തുടർന്ന് തിരിച്ചു വന്നപ്പോഴാണ് ബോധരഹിതയായ അനുജത്തിയെ താങ്ങിനിർത്തിയിരിക്കുന്ന മകനെ കണ്ടത്.തൊട്ടരികിലെ ക്യാർട്ടേഴ്സിലുണ്ടായിരുന്നവരോട് സഹായം അഭ്യർത്ത്ഥിച്ചെങ്കിലും ആരും വന്നില്ല. തുടർന്ന് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി സ്കൂട്ടറിലുണ്ടായിരുന്ന 11 കാരൻ കാര്യം പറയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പി സമീർ പാനിച്ചിക്കണ്ടി(കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ) ഓടിയെത്തി എ എസ് ഐ പ്രമോദിനെയും കുട്ടി പോലീസ് വാഹനത്തിൽ ജി ല്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ഇവർക്കാവശ്യമായ വൈദ്യ സഹായം ഉറപ്പാക്കിയാണ് പോലീസ് മടങ്ങിയത്. .