യാത്രയപ്പ് സമ്മേളനവും പുസ്തക സമാഹാരം കൈമാറലും

യാത്രയപ്പ് സമ്മേളനവും  
പുസ്തക സമാഹാരം കൈമാറലും
ഇരിട്ടി: ഇരിട്ടി സബ് രജിസ്ട്രാർ ഓഫിസിൽ നിന്നും കൂത്തുപറമ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഓഫിസ് ജീവനക്കാരൻ ടി. ഫൽഗുനന് ഓഫിസ് ജീവനക്കാരും ആധാരമെഴുത്തുകാരും യാത്രയയപ്പ് നൽകി.
ഇരിട്ടി സബ് രജിസ്ട്രാർ ഓഫിസിൽ ചേർന്ന ചടങ്ങ് സബ് രജിസ്ട്രാർ എം.എൻ .ദിലിപ്  ഉദ്ഘാടനം ചെയ്തു.
ആധാരമെഴുത്ത് അസോ.ഇരിട്ടി മേഖലാ പ്രസിഡണ്ട് എം.പി.മനോഹരൻ അധ്യക്ഷനായി.
സബ് രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ സനോജ് കീഴല്ലൂർ എഴുതിയ മരണമില്ലാത്തവർ എന്ന കഥാസമാഹാരം ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയിലേക്ക് കൈമാറുന്നതിനായി
 കഥാകൃത്ത്സനോജ് കീഴല്ലൂരിൽ നിന്നും എം.പി.മനോഹരൻ ഏറ്റുവാങ്ങി.അസോ.ഭാരവാഹികളായ എൻ.അനൂപ്, വി.ദാമോദരൻ, എൻ.വി.മുകുന്ദൻ, ടി.വി.സാജു, ഷഹിജ ടി.ഫൽഗുനൻ ,എ.ലക്ഷ്മി,എന്നിവർസംസാരിച്ചു