കോഴിക്കോട് ഒരാൾക്കുകൂടി നിപ: വൈറസ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകന്
കോഴിക്കോട് ഒരാൾക്കുകൂടി നിപ: വൈറസ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകന്

കോഴിക്കോട്: ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ 24 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3 ആയി. രോഗം ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.വൈറസ് ബാധിച്ച്‌ ആദ്യം മരിച്ചാളുടെ 9 വയസ്സുള്ള ആണ്‍കുട്ടി, 24കാരനായ ബന്ധു എന്നിവരാണ് ആരോഗ്യപ്രവര്‍ത്തകന് പുറമേ, നിപ ബാധിച്ച്‌ ചികിത്സയിലുള്ളത്. 9 വയസ്സുള്ള കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.