പോക്സോ കേസിൽ കൊട്ടിയൂർ സ്വദേശിക്ക് മൂന്നു വർഷം തടവ്.

പോക്സോ കേസിൽ കൊട്ടിയൂർ സ്വദേശിക്ക് മൂന്നു വർഷം തടവ്.

കൊട്ടിയൂർ: പോക്‌സോ കേസിൽ പ്രതിയെ മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി മൂന്ന് വർഷം തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. കൊട്ടിയൂർ വേങ്ങലോടി സ്വദേശി ജിനേഷിനെയാണ് (39) ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനീറ്റ ജോസഫ് ശിക്ഷിച്ചത്.

പിഴ തുകയായ 10,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. 2021ൽ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ഇൻസ്‌പെക്ടർ പി.സതീശനാണ് കേസ് രജിസ്റ്റർ ചെയ്തത്.

എസ്‌.ഐമാരായ ജാൻസി മാത്യു, എം.കെ. കൃഷ്ണൻ എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.