ബലാത്സംഗ പരാതി പിന്‍വലിച്ചില്ല, കാമുകിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; ഭാര്യയുടെ സഹായത്തോടെ സ്യുട്ട്‌ക്കേസിലാക്കി മൃതദേഹം തള്ളി

ബലാത്സംഗ പരാതി പിന്‍വലിച്ചില്ല, കാമുകിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; ഭാര്യയുടെ സഹായത്തോടെ സ്യുട്ട്‌ക്കേസിലാക്കി മൃതദേഹം തള്ളി

മുംബൈ: കാമുകിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ 34കാരൻ അറസ്റ്റിൽ. കൊലക്ക് സഹായം ചെയ്ത ഇയാളുടെ ഭാര്യയെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നയ്ഗാവിലാണ് സംഭവം.

ആഗസ്റ്റ് ഒമ്പതിനാണ് 34കാരനായ മനോഹർ ശുക്ല 28കാരിയായ തന്‍റെ കാമുകി നൈന മെഹ്തയെ നൈഗാവിലെ വസതിയിൽ വെച്ച് ബക്കറ്റിൽ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ഭാര്യ പൂർണിമയാണ് മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി മറയ്ക്കാൻ സഹായിച്ചത്. 150 കിലോമീറ്ററിലധികം സ്‌കൂട്ടറിൽ സഞ്ചരിച്ച് ഗുജറാത്തിലെ വൽസാദിലെ ഒരു അരുവിക്ക് സമീപം മൃതദേഹം ഉപേക്ഷിക്കാനാണ് ഇവർ പദ്ധതിയിട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംശയം തോന്നാതിരിക്കാൻ ദമ്പതികൾ രണ്ട് വയസുള്ള മകളെയും കൂട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു