സൗദി യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസെടുത്തു


സൗദി യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസെടുത്തു

കൊച്ചി: പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. സൗദി അറേബ്യൻ വനിതയുടെ പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.ഒരാഴ്ച മുമ്പ്  കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്.354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വിദേശത്തു പോയ മല്ലു ട്രാവലർ തിരിച്ചെത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.