വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ഇന്ന് വൈകിട്ട് 5 മണിയോടെ വട്ടപ്ലാമൂടിനടുത്തായിരുന്നു സംഭവം. ചിലക്കൂർ സ്വദേശി റിയാസിന്റെ കാർ ആണ് കത്തിയത്

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ വട്ടപ്ലാമൂടിനടുത്തായിരുന്നു സംഭവം. ചിലക്കൂർ സ്വദേശി റിയാസിന്റെ കാറാണ് കത്തിയത്.കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവാക്കി. കാറിന്റെ മുൻഭാഗം കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് കാറിലെ തീ നിയന്ത്രണ വിധേയമാക്കിയത്.