മലപ്പുറത്ത് കഴിഞ്ഞ മാസമുണ്ടായ ടാങ്കർ അപകടത്തിലെ ഡീസൽ ചോർച്ച; കുഴൽ കിണറുകളിലും ഡീസൽ സാന്നിധ്യം

ടാങ്കർ മറിഞ്ഞ് ഡീസൽ ചോർച്ച ഉണ്ടായ മലപ്പുറം അങ്ങാടിപ്പുറം പരിയാപുരത്ത് കുഴൽ കിണറുകളിലും ഡീസൽ സാന്നിധ്യം. പ്രദേശത്തെ ആറ് കിണറുകളിൽ നേരത്തെ തന്നെ ഡീസൽ കണ്ടെത്തിയിരുന്നു. ഈ കിണറുകളിലെ വെള്ളം നീക്കം ചെയ്യാനുള്ള നടപടി വൈകുന്നതാണ് പ്രദേശത്ത് ഡീസൽ വ്യാപിക്കാനുള്ള കാരണമെന്ന പരാതി ശക്തമാവുകയാണ്.