തൃക്കരിപ്പൂരിൽ മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15-കാരൻ മരിച്ചു.
എടാട്ടുമ്മല്‍ മോഡോൻ വളപ്പില്‍ എം.വി. സുരേഷിന്‍റെ മകൻ അനന്തസൂര്യൻ ആണ് മരിച്ചത്. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒമ്ബതാംതരം വിദ്യാര്‍ഥിയാണ്.
അഞ്ചുദിവസം മുമ്ബാണ് കുട്ടിയെ പനിയും വിറയലും ബാധിച്ച നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ചത്. മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ശബരിമലക്ക് പോകാൻ വ്രതത്തിലായിരുന്ന കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതില്‍ നിന്ന് അണുബാധ കിട്ടിയിരിക്കാം എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്.
അനന്തസൂര്യന്‍റെ മാതാവ്: രമ്യ. സഹോദരി: അനന്തഗംഗ. സംസ്കാരം പൂച്ചോലിലെ വിശ്വകര്‍മ സമുദായ ശ്മശാനത്തില്‍.