20 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ
കണ്ണവം:20 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പിടിയില്‍. പോണ്ടിച്ചേരി കടലൂര്‍ സ്വദേശി ഗണേഷാണ് പോലീസിന്റെ പിടിയിലായത്. 2002ല്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരിയില്‍ വച്ച് ഗണേശന്‍ ഓടിച്ചിരുന്ന ലോറി ഇടിച്ച് 3 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കണ്ണവം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 20 വര്‍ഷത്തിനുശേഷം ഗണേഷ് അറസ്റ്റിലായത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.