കളമശേരി ബോംബ് സ്ഫോടനം; മരണം 3 ആയി; ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു

കളമശേരി ബോംബ് സ്ഫോടനം; മരണം 3 ആയി; ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു




കൊച്ചി: കളമശേരി ബോംബ് സ്ഫോടനത്തിൽ മരണം 3 ആയി. ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ലിബിനയ്‌ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു.

അതേസമയം സ്ഫോടനത്തിൽ കൊല്ലപ്പെട്ട മറ്റ് രണ്ട് സ്ത്രീകളെയും തിരിച്ചറിഞ്ഞു. ആദ്യം മരിച്ച സ്ത്രീയെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇപ്പോൾ കുറുപ്പുംപടി സ്വദേശി ലിയോണയാണ് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ബന്ധുക്കളെത്തി ഇവരെ തിരിച്ചറിഞ്ഞു.

പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി വൈകീട്ടോടെ മരിച്ചിരുന്നു. 53 വയസ്സുകാരിയായ തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.