കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ഒക്ടോ​ബർ 30 മുതല്‍ ആരംഭിക്കും

കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ഒക്ടോ​ബർ 30 മുതല്‍ ആരംഭിക്കും


കുവെെത്ത്: കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് എയർ ഇന്ത്യയുടെ അധിക സർവീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസമാണ് കുവെെറ്റിൽ നിന്നും കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ഈ പുതിയ സർവീസ് കൂടി വരുന്നതോടെ ഈ സെക്ടറിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസം ആയിരിക്കും. തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.40ന് വിമാനം കുവൈത്തിൽ എത്തും. പിന്നീട് കുവൈത്തിൽ നിന്നും 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വീസ് ദിവസങ്ങളിലും മാറ്റമുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുവൈത്ത് സർവീസ് ഉണ്ടാകില്ല. അതേസമയം യാത്രക്കാർക്ക് മറ്റൊരു സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എത്തിയിട്ടുണ്ട്. അധിക ബാഗേജ് നിരക്കിൽ വൻ ഇളവുമായി ആണ് എയർ ഇന്ത്യ എകസ്പ്രസ് ഓഫ് സീസണിൽ എത്തിയിരിക്കുന്നത്. കുവൈത്തിൽ നിന്നും നാട്ടിലേക്ക് എടുക്കുന്ന അധിക ബാഗേജ് നിരക്കിൽ ആണ് എയർ ഇന്ത്യ ഇളവ് വരുത്തിയിരിക്കുന്നത്. 10 കിലോ അധിക ബാഗേജിന് ഒരു ദിനാർ മാത്രമാണ് ഇപ്പോൾ ഈടാക്കുന്നത്. 15 കിലോ അധിക ബാഗേജിന് 10 ദിനാർ നൽകേണ്ടി വരും. ഡിസംബർ 11 വരെ യാത്രചെയ്യുന്നവർക്കും ടിക്കറ്റ് എടുക്കുന്നവർക്കും മാത്രമാണ് ഈ ഓഫർ ലഭിക്കുക. കൂടാതെ കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക.