തെങ്ങിന്റെ ചങ്ങാതികൂട്ടം' ; തേങ്ങയിടാന്‍ കോള്‍ സെന്റര്‍, നവംബര്‍ ആദ്യ വാരം പ്രവര്‍ത്തന സജ്ജമാകും

തെങ്ങിന്റെ ചങ്ങാതികൂട്ടം' ; തേങ്ങയിടാന്‍ കോള്‍ സെന്റര്‍, നവംബര്‍ ആദ്യ വാരം പ്രവര്‍ത്തന സജ്ജമാകും 

mathrubhumi.com

കൊച്ചി: 'തെങ്ങിന്റെ ചങ്ങാതികളെ' തേങ്ങയിടാൻ തേടി ഇനി അലയണ്ട. കേന്ദ്ര നാളികേര വികസന ബോർഡിന്റെ 'തെങ്ങിന്റെ ചങ്ങാതികൂട്ടം' കോൾ സെന്ററുമായി ബന്ധപ്പെട്ടാൽ തെങ്ങുകയറ്റ തൊഴിലാളി ഇനി നിങ്ങളുടെ തെങ്ങിൻ ചുവട്ടിലെത്തും. നവംബർ ആദ്യ വാരത്തിലാണ് കോൾ സെന്റർ ആരംഭിക്കുക. ഇതോടെ തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് നാളികേര വികസന ബോർഡിന്റെ വിലയിരുത്തൽ.