
കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ജാർഖണ്ഡിലെ ദിയോഗർ ജില്ലയിലാണ് അപകടം. . ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡ്രൈവിങ്ങിനിടെയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിലെ കൃഷ്‍ണഗിരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം ടൗണിന് സമീപം തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസിലേക്ക് എസ് യു വി വാഹനം ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി 9.20ഓടെയാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ ആസാം സ്വദേശികളാണ്. കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.